പള്ളിപ്പറമ്പിൽ നിയന്ത്രണം വിട്ട കാർ സൂപ്പർമാർക്കറ്റിലേക്ക് പാഞ്ഞുകയറി ; ഒഴിവായത് വൻ ദുരന്തം


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പിൽ നിയന്ത്രണം വിട്ട കാർ ഇലട്രിക്ക്പോസ്റ്റിലും തുടർന്ന് സൂപ്പർ മാർക്കറ്റിലെക്ക് പാഞ്ഞുകയറി.കടയിലും സമീപപ്രദേശങ്ങളിലും ആൾക്കാർ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
 പള്ളിപ്പറമ്പിലെ ഐ മാക്സ് സൂപ്പർമാർക്കറ്റിലേക്കാണ് ഇന്ന് വൈകുന്നേരം 3 മണിയോടെ നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറിയത്. കൊളച്ചേരിമുക്കിൽ നിന്ന് ചെക്കികുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കടയിലും സമീപപ്രദേശങ്ങളിലും ആൾക്കാർ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.സംഭവത്തിൽ ആർക്കും പരിക്കില്ല. കടയിലെ സാധനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 





 



 







Previous Post Next Post