ചക്കരക്കൽ:-കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥക്ക് തിരികെ നൽകി യുവാവ് മാതൃകയായി. കളഞ്ഞ് കിട്ടിയ ഒന്നര പവൻ്റെ ബ്രെസ്‌ലെറ്റ് ആണ് കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ഷാഫിക് ഉടമസ്ഥയായ ആർവി മെട്ടയിലെ കെ വി ജിഷക്ക് കൈമാറിയത്. ചക്കരക്കൽ സ്റ്റേഷൻ എസ് ഐ എം സി പവനൻ്റെ സാന്നിധ്യത്തിലാണ് ആഭരണം കൈമാറിയത്.