ചേലേരി :- ഒക്ടോബർ 5 ന് നടക്കുന്ന മഹിളകളുടെ പാർലമെന്റ് മാർച്ചിന്റെ പ്രചരണാർത്ഥം അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ ചേലേരി വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. AIDWA ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.വസന്തകുമാരി ഉദ്ഘാടനം ചെയ്തു. പി.വി ചന്ദ്രമതി അധ്യക്ഷത വഹിച്ചു. വില്ലേജ് കമ്മിറ്റി അംഗം എം കെ സൗദാമിനി സ്വാഗതം പറഞ്ഞു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജില്ലാ കമ്മിറ്റി അംഗം പി. ശാന്തകുമാരി, ഏരിയ ട്രഷറർ രേഷ്മ കെ പി, ജാഥ മാനേജർ പി. ഇന്ദിര ഏരിയ കമ്മിറ്റി അംഗം ഇ.കെ അജിത എന്നിവർ സംസാരിച്ചു.
ചേലേരി മുക്കിൽ നടന്ന സമാപന യോഗത്തിൽ കെ. ഗീത അധ്യക്ഷത വഹിച്ചു. പി. ശാന്തകുമാരി, ടി. വസന്തകുമാരി, വി.വി ബിന്ദു എന്നിവർ സംസാരിച്ചു. സോജ എം. കെ സ്വാഗതവും അജിത ഇ. കെ നന്ദിയും പറഞ്ഞു.