ക്യാൻസർ രോഗികൾക്ക് കേശദാനം നടത്തി പഴശ്ശിയിലെ കൃഷ്ണേന്ദു


കുറ്റ്യാട്ടൂർ :- ക്യാൻസർ രോഗികൾക്ക് കേശദാനം നടത്തി പഴശ്ശിയിലെ കൃഷ്ണേന്ദു. റെഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച് മയ്യിലിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന ഒലീവ് ബ്യൂട്ടി പാർലറിൽ എത്തിയാണ് കൃഷ്ണേന്ദു മുടി ദാനം ചെയ്തത് .  കൃഷ്ണേന്ദുവിന്റെ ഏറെ നാളത്തെ മോഹമായിരുന്നു കാൻസർ രോഗം മൂലവും മറ്റും കഷ്ടത അനുഭവിക്കുന്നവർക്ക് മുടി ദാനം ചെയ്യണമെന്നുള്ളത് .

കുറ്റ്യാട്ടൂർ പഴശ്ശിയിലെ ടി.സി വിനോദ്  - എം.നിത്യ ദമ്പതികളുടെ മകളാണ് കൃഷ്‌ണേന്ദു. പ്ലസ് ടു വിദ്യാർത്ഥിനിയാണ്.

Previous Post Next Post