മലപ്പട്ടം :- നാഷണൽ ഹൈവേക്ക് വേണ്ടിയെന്ന പേരിൽ നടക്കുന്ന അശാസ്ത്രീയമായ മണ്ണെടുക്കലിന്റെ ഭാഗമായി റോഡിൽ നിറയുന്ന ചെളി നിരവധി വാഹനങ്ങൾക്ക് അപകടക്കെണിയാകുന്നു.മലപ്പട്ടം വെസ്റ്റ് ഹിൽ ഏരിയ മുതൽ മുനമ്പ്കടവ് പാലം വരെയുത് റോഡിൽ ചെളി മണ്ണ് ഒഴുകുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നതാണ്. മഴ പെയ്തതോടെ ചെളി നിറഞ്ഞ് കൂടുതൽ അപകടസാധ്യത ഉണ്ടാക്കുകയാണ്. ഇരുചക്ര വാഹനക്കാർക്കാണ് വലിയ അപകടക്കെണി ഈ റോഡ് വലിയ അപകടക്കെണിയാകുന്നത്. ഇരുചക്ര വാഹനങ്ങൾ കൂടാതെ ത്രീ വീലർ, ഫോർ വീലർ വാഹനങ്ങളും അപകടത്തിൽപെടാനുള്ള സാധ്യത ഏറെയാണ്. നിലവിലുള്ള റോഡിനെക്കാളും താഴ്ചയിലാണ് മണ്ണെടുപ്പ് നടക്കുന്നത്.
മലപ്പട്ടം - കണ്ണൂർ സ്റ്റേറ്റ് ഹൈവേയുടെയും ചുറ്റുമുള്ള വീടുകളുടെയും നിലനിൽപ്പിന് തന്നെ ഭീഷണി ആകുമെന്നതിൽ സംശയമില്ല. അധികൃതർ എത്രയും പെട്ടെന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ച് അപകട സാധ്യത ഇല്ലാതാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.