കണ്ണാടിപ്പറമ്പ് :- ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളേജ് 2023-24 ആര്‍ട്‌സ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ദാറുല്‍ ഹസനാത്ത് പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അഫ്‌നാന്‍ എല്‍ കെ മട്ടന്നൂരാണ് ആര്‍ട്‌സ് ഫെസ്റ്റിന്റെ ലോഗോ രൂപകല്‍പന ചെയ്തത്. 'ആര്‍ട്ടോളം' എന്ന ശീര്‍ഷകത്തില്‍ ഓക്ടോബര്‍ 5 മുതല്‍ 29 വരെ 300ഓളം ഇനങ്ങളിലായി 400ഓളം വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും.
ദാറുല്‍ ഹസനാത്ത് സെക്രട്ടറി പി പി ഖാലിദ് ഹാജി, അഡ്മിനിസ്‌ട്രേറ്റര്‍ ഹൈദര്‍ അലി ഹുദവി, ആര്‍ട്‌സ് ഫെസ്റ്റ് കണ്ട്രോളര്‍ സിനാന്‍ എം മെരുവമ്പായി എന്നിവര്‍ പങ്കെടുത്തു.