ചേലേരി :- കൊളച്ചേരി പഞ്ചായത്തിലെ വികസന മുരടിപ്പിനും പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കുമെതിരെ വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നാളെ നടക്കും. നാളെ സെപ്റ്റംബർ 10 ഞായറാഴ്ച രാവിലെ 9 മണിക്ക് കാരയാപ്പ് എ.എൽ.പി സ്കൂളിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന പദയാത്ര വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് ഇംത്തിയാസ് ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് 2 മണിക്ക് ചേലേരി മുക്ക് ടൗണിൽ നടക്കുന്ന പൊതുസമ്മേളനം വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് പള്ളിപ്രം പ്രസന്നൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം ജില്ലാ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.