അമേഗിയെ അനുമോദിച്ചു

 



കുറ്റ്യാട്ടൂര്‍:-അർബുദ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാൻ തന്റെ മുടി നല്‍കി മാതൃകയായ പഴശ്ശി ഞാലിവട്ടം വയലിലെ അമേഗിയെ വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

എം വി കുഞ്ഞിരാമൻ മാസ്‌റ്റർ, കേണൽ കേശവൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു. പട്ടാന്നൂര്‍ കെ പി സി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അമേഗി. സുജിത്ത് - ഷംന ദമ്പതികളുടെ മകളാണ്.

Previous Post Next Post