പാട്ടയം :- വർഗീയതയുടെ വിഭാഗീയതയുടെ മതിലുകൾ കുരുന്ന് കരങ്ങൾ പൊളിചെഴുതുന്നു ഇനി ഹൃദയങ്ങളിൽ ചേർത്തുവയ്ക്കുന്ന സൗഹൃദങ്ങൾ മാത്രം എന്ന് പ്രമേയത്തിൽ ബാല കേരളം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സംഘടിപ്പിച്ച എം എസ് എഫ് ബാലകേരളം ചങ്ങാതിക്കൂട്ടം പരിപാടി എം എസ് എഫ് ശാഖ പ്രസിഡൻറ് (ഇൻ ചാർജ് ) ഉനൈസ് കെ .വി യുടെ അധ്യക്ഷതയിൽ എം എസ് എഫ് ഹരിത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഫർഹാന. ടി .പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഖ്യാതിഥിയായ വാർഡ് മെമ്പർ റാസിന.എം. IUML ശാഖ പ്രസിഡണ്ട് ഹനീഫ , യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം MYL ശാഖ പ്രസിഡണ്ട് ബഷീർ എം എസ് എഫ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിം പാട്ടയം എന്നിവർ സംസാരിച്ചു.
നിഷാൽ പി കെ പി സ്വാഗതവും ഇമാദ് നന്ദിയും പറഞ്ഞു.
റഫീദ്, നാഫിഹ്, ആദിൽ ടി.പി, ഷബീഹ്, സഹൽ എന്നിവർ സന്നിഹിതരായി.