കണ്ണാടിപ്പറമ്പ് :- ഈ വർഷത്തെ പാപ്പിനിശ്ശേരി ഉപജില്ലാ കലോത്സവം നവംബർ 13,14,15,16 തീയ്യതികളിൽ കണ്ണാടിപ്പറമ്പ് ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ നടക്കും. പരിപാടിയുടെ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം അഴീക്കോട് മണ്ഡലം എം.എൽ.എ കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.ബൈജു അധ്യക്ഷത വഹിച്ചു.
യോഗത്തിൽ പ്രിൻസിപ്പൽ ഹാഷിം മാസ്റ്റർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ.കെ, നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ, പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിജിമോൾ ഒ.കെ, പി.വി ബാലകൃഷ്ണൻ, രജിത്ത് നാറാത്ത്, എം.പി മുഹമ്മദ് കുഞ്ഞി, അനിൽ മാസ്റ്റർ, വിനോദ് മാസ്റ്റർ, ശ്രീജിത്ത് കെ.സി, അരുൺ മാസ്റ്റർ യൂസഫ് ചേലേരി എന്നിവർ സംസാരിച്ചു.
പരിപാടിയുടെ നടത്തിപ്പിനായി 501 അംഗങ്ങളുള്ള കമ്മിറ്റി രൂപികരിച്ചു.
ഭാരവാഹികൾ
ചെയർമാൻ : കെ.വി സുമേഷ് എം.എൽ.എ
ജനറൽ കൺവീനർ : ഹാഷിം എം.സി
ട്രഷറർ : ബിജിമോൾ ഒ.കെ എന്നിവരെ തിരഞ്ഞെടുത്തു