കയ്യങ്കോട് നൂറുൽ ഉലമാ കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന നൂറേ റബീഹ് ഒക്ടോബർ 15 ന്


ചേലേരി :- കയ്യങ്കോട് നൂറുൽ ഉലമാ കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന നൂറേ റബീഹ് 23 ഈ മാസം 15 ന് സംസം ഹാജി നഗറിൽ ഞായറാഴ്ച നടക്കും. വൈകുന്നേരം 4 മണിക്ക് ദഫ് & സ്കൗട്ട് അകമ്പടിയോടുകൂടെ നബിസ്നേഹം റാലിയും 7 മണിക്ക് മീലാദ് സമ്മേളനവും രാത്രി 8:30ന് ബുർദ മജ്‌ലിസും ഇശൽ വിരുന്നും മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടികളും ദഫ് പ്രദർശനവും നടക്കും. ഷബീർ സഖാഫിയുടെ അധ്യക്ഷതയിൽ ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. സിദ്ദീഖ് മഹ്മൂദി വിളയിൽ മദ്ഹു റസൂൽ പ്രഭാഷണം നടത്തും.

എസ് വൈ എസ് കമ്പിൽ സോൺ പ്രസിഡണ്ട് നസീർ സഅദി സർട്ടിഫിക്കറ്റ് വിതരണവും ഷാഹുൽഹമീദ് ഹാജി അവാർഡ് ദാനവും അബ്ദുൽ ഖാദർ ദാലിൽ അഹ്മദ് ഹാജി സമ്മാനവിതരണവും നൽകും. സമീർ.കെ സ്വാഗതവും ഹാഫിള് സി.വി നന്ദിയും പറയും

Previous Post Next Post