കുറ്റ്യാട്ടൂർ :- ക്യാൻസർ രോഗികൾക്ക് കേശദാനം നടത്തിയ കൃഷ്ണേന്ദുവിനെ മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ നാട്ടുകാരും വീട്ടിൽ ചെന്ന് അനുമോദിച്ചു.
റെഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച് മയ്യിലിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന ഒലീവ് ബ്യൂട്ടി പാർലറിൽ എത്തിയാണ് പ്ലസ് ടു വിദ്യാർത്ഥിനിയായ കൃഷ്ണേന്ദു മുടി ദാനം ചെയ്തത് . കുറ്റ്യാട്ടൂർ പഴശ്ശി ഒന്നാം വാർഡിലെ , ടി.സി വിനോദ് - എം.നിത്യ ദമ്പതികളുടെ മകളാണ്.