ഭാരത് സ്കൗട്ട് & ഗൈഡ്സ് തളിപ്പറമ്പ് സൗത്ത് ലോക്കൽ അസോസിയേഷൻ ദ്വിതീയ സോപാൻ ടെസ്റ്റിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു


കൊളച്ചേരി :- കേരള സ്‌റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ്സ് തളിപ്പറമ്പ് സൗത്ത് ലോക്കൽ അസോസിയേഷൻ ദ്വിതീയ സോപാൻ ടെസ്റ്റിംഗ് ക്യാമ്പ് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പ് ഫയർ ഉദ്ഘാടനം കൊളച്ചേരി ഗ്രാമപഞ്ചായത്ത്‌ മെമ്പർ വത്സൻ മാസ്റ്റർ നിർവഹിച്ചു.  ജാൻസി ജോൺ അധ്യക്ഷത വഹിച്ചു. ക്യാമ്പ് ലീഡർ ടി.ഗംഗാധരൻ ക്യാമ്പ് വിശദീകരണം നടത്തി.

കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ രാജേഷ്. കെ, ശ്രീജ പി.എസ് HM, എച്ച് എം ഫോറം കൺവീനർ പി.പി സുരേഷ് ബാബു, BPC ഗോവിന്ദൻ എടാടത്തിൽ , രമണി കെ.സി, DTC  അനിത ടീച്ചർ, മൊയ്തു ഹാജി പിടിഎ പ്രസിഡണ്ട് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഹേമന്ത് .കെ സ്വാഗതവും ഷാജി എം.പി നന്ദിയും പറഞ്ഞു

Previous Post Next Post