കുറ്റ്യാട്ടൂർ :- മുല്ലക്കൊടി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ ഉർവരം-23 പദ്ധതിയുടെ ഭാഗമായി കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശിയിൽ രണ്ടാംവിള തരിശു നെൽകൃഷിയുടെ വിത്തിടൽ കർമം കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റെജി നിർവഹിച്ചു. ബാങ്ക് ഡയറക്ടർ സി.പി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി.പി അനിത, വാർഡ് മെമ്പർ യൂസഫ് പാലക്കൽ, കൃഷി അസിസ്റ്റന്റ് ഉദയൻ ഇടച്ചേരി, മുല്ലക്കൊടി ബാങ്ക് മാനേജർമാരായ വിവേക്ബാബു, സി.വി പ്രകാശൻ, എ.പി സുരേഷ്‌കുമാർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. അഭിലാഷ് കണ്ടക്കൈ സ്വാഗതവും പാടശേഖരസമിതിക്കുവേണ്ടി പ്രഭാകരൻ നന്ദിയും പറഞ്ഞു.