മയ്യിൽ :- ഗാന്ധിജയന്തി ദിനത്തിന്റെ ഭാഗമായി മയ്യിൽ കെ.കെ സ്മാരക പബ്ലിക്ക് ലൈബ്രറി & സി ആർ.സി ബാലവേദിയുടെ ആഭിമുഖ്യത്തിൽ യു.പി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി പ്രസംഗ മത്സരം , ക്വിസ്സ് എന്നിവ നടത്തി.
ബാലവേദി പ്രസിഡണ്ട് ജിവിക്ക്. ആർ അധ്യക്ഷത വഹിച്ചു. CRC പ്രസിഡണ്ട് കെ.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ക്വിസ്സ് മാസ്റ്റർ പി.ദിലീപ് കുമാർ, കെ.വി യശോദ ടീച്ചർ, കെ.കെ രാമചന്ദ്രൻ, പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ, കെ.മോഹനൻ, സി.സി രാമചന്ദ്രൻ, പി.കെ രമണി ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബാലവേദി സെക്രട്ടറി ശ്രീഹരി ശിവദാസ് സ്വാഗതവും CRC സെക്രട്ടറി പി.കെ നാരായണൻ നന്ദിയും പറഞ്ഞു.