കൊളച്ചേരി: അഴിമതിയിൽ മുങ്ങിയ മുഖ്യമന്ത്രി രാജിവെക്കുക, ക്രമസമാധാന തകർച്ച, വില കയറ്റം നിയന്ത്രിക്കുക,കർഷകരോട് കാണിക്കുന്ന അനീതി, ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർച്ച തുടങ്ങിയ ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ച് കൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമുള്ള UDF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര കമ്പിൽ ടൗണിൽ സമാപിച്ചു .
കമ്പിൽ ടൗണിൽ നടന്ന സമാപന സമ്മേളനം യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ.എം ശിവദാസന്റെ അദ്ധ്യക്ഷതയിൽ യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ: അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. കെ.പി. സി.സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് അഴീക്കോട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.പി റഷീദ്, മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് കെ ബാലസുബ്രഹ്മണ്യൻ, ചേലേരി മണ്ഡലം പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, ഡി.സി.സി മെമ്പർ ശമീർ പള്ളിപ്രം സംസാരിച്ചു .
ചേലേരി മുക്കിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ പതാക കൈമാറി. ജാഥാ ലീഡർമാരായ UDF. കൊളച്ചേരി പഞ്ചായത്ത് ചെയർമാൻ കെ.എം ശിവദാസൻ, കൺവീനർ മൻസൂർ പാമ്പുരുത്തി ഏറ്റുവാങ്ങി.
വൈദ്യർകണ്ടി , ചേലേരി യു.പി സ്കൂൾ, കൊളച്ചേരി പറമ്പ്, കൊളച്ചേരി മുക്ക്, കരിങ്കൽ കുഴി എന്നിവിടങ്ങളിൽ പദയാത്രക്ക് സ്വീകരണം നൽകി . പദയാത്രക്ക് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൽ നിസാർ, ജില്ലാ പഞ്ചായത്ത് അംഗം കെ താഹിറ, മെമ്പർ കെ.പി അബ്ദുൽ സലാം, മുൻ ഡി.സി.സി അംഗം എം അനന്തൻ മാസ്റ്റർ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ.കെ നിഷ, മുസ്‌ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ശാഹുൽ ഹമീദ്, കെ പി മുസ്തഫ, സി.ശ്രീധരൻ മാസ്റ്റർ, എം.കെ സുകുമാരൻ പദയാത്രക്ക് നേതൃത്വം നൽകി.