കൊട്ടപ്പൊയിൽ : കൊട്ടപ്പൊയിൽ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗുരുക്കന്മാർ കണ്ടി മഖാം ഉറൂസ് സമാപിച്ചു. വൈകുന്നേരം നടന്ന മൗലിദ് മജ്ലിസിന് ഇസ്മാഈൽ കാമിൽ സഖാഫി നേതൃത്വം നൽകി. പാലത്തുങ്കര തങ്ങൾ എം മുഹമ്മദ് സഅദിയുടെ അധ്യക്ഷതയിൽ നടന്ന പൊതു സമ്മേളനത്തിൽ സയ്യിദ് ഷിഹാബുദീൻ അഹ്ദൽ മുത്തന്നൂർ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. ദുആ മജ്ലിസിന് ഷിഹാബുദീൻ അഹ്ദൽ മുത്തന്നൂർ തങ്ങൾ നേതൃത്വം നൽകി.
പരിപാടിയിൽ ഷഫീഹ് സഅദി സ്വാഗതവും മുഈനുദ്ധീൻ സഖാഫി നന്ദിയും പറഞ്ഞു