പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ജിംഖാന ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാതല ദഫ് പ്രദർശനം സംഘടിപ്പിച്ചു. പള്ളിപ്പറമ്പ് ഹിദായത്തു സ്വിബിയാൻ ഇംഗ്ലീഷ് മീഡിയം ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ പതിനാറോളം ടീമുകൾ പങ്കെടുത്തു. മത്സരത്തിൽ അൽ അമീൻ ദഫ് സംഘം കണ്ണൂർ സിറ്റി ഒന്നാം സ്ഥാനവും, ഇർഷാദുൽ മുസ്ലിമീൻ ദഫ് സംഘം പൂവളപ്പ് കണ്ണൂർ രണ്ടാം സ്ഥാനവും, ഓസ്ക്കാർ പള്ളിമുക്ക് മൂന്നാം സ്ഥാനവും നേടി.
പൊതു സമ്മേളനം പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് ഖത്തീബ് ശാഹുൽ ഹമീദ് ബാഖവി ഉദ്ഘാടനം ചെയ്തു. ജിംഖാന പ്രസിഡണ്ട് കെ.അശ്റഫ് അദ്ധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡണ്ട് സി.എം മുസ്തഫ, അബ്ദുൽ ഖാദർ സഖാഫി (പ്രസിഡണ്ട് SYS), ടി.വി അഹമദ് മൗലവി, ബഷീർ വി.പി കോടിപ്പൊയിൽ, വാസിൽ കെ.എൻ, ഉമ്മർ.കെ, മഹറൂഫ് എന്നിവർ സംസാരിച്ചു. പരിപാടിയിൽ പള്ളിപ്പറമ്പ് മൂരിയത്ത് ജുമാമസ്ജിദിൽ 53 വർഷം സേവനമനുഷ്ഠിച്ച ടി.വി അഹമ്മദ് മൗലവിയെ ആദരിച്ചു.
അബ്ദുൽ ഖാദർ ടി.പി ഖിറാഅത്ത് പാരായണം നടത്തി. ചടങ്ങിൽ ഷിയാസ് സലീം സ്വാഗതവും പി.ഷെഫീഖ് നന്ദിയും പറഞ്ഞു.