കൊളച്ചേരി :- കൊളച്ചേരി വില്ലേജിലെ ക്ഷേത്രങ്ങൾ , കാവുകൾ , പടി , വയൽതിറ , തറവാട്ട് ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ സ്ഥാനീകരെയും കമ്മിറ്റി അംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ടെമ്പിൾ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. കെ.രാമകൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ സാംസ്കാരിക പ്രവർത്തകൻ ശ്രീധരൻ സംഘമിത്ര യോഗം ഉദ്ഘാടനം ചെയ്തു. സി. ഭരതൻ , സി.ഒ സജീവൻ , കെ.വി ശങ്കരൻ , എം.വി പ്രഹ്ളാദൻ, കെ. പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ
പ്രസിഡന്റ് : ടി.വി. വത്സൻ
സെക്രട്ടറി : കെ. ചന്ദ്രൻ
വൈസ് പ്രസിഡന്റുമാർ : സി.ഒ സജീവൻ , കെ.പ്രദീപൻ
ജോ: സെക്രട്ടറിമാർ : സി. ഭരതൻ, എം.വി പ്രഹ്ലാദൻ