പെരുമാച്ചേരി :- ദേശാഭിവൃദ്ധിനി വായനശാല & ഗ്രന്ഥാലയം ബാലവേദിയും ബാലസംഘം പൊയ്യൂർ യൂണിറ്റും സംയുക്തമായി സംഘടിച്ച ബാപ്പു സ്മൃതി സദസ്സ് യുവ കവി പ്രദീപ് കുറ്റ്യാട്ടൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വായനശാല പ്രസിഡന്റ് പി.ജനാർദ്ധനൻ അദ്ധ്യക്ഷത വഹിച്ചു..
തുടർന്ന് നടന്ന ക്വിസ്സ് മത്സരത്തിനു വായനശാല സെക്രട്ടറി ഒ.എം മധുസൂദനൻ നേതൃത്വം നൽകി. ഗ്രന്ഥശാല പ്രവർത്തകരുടെ നേതൃത്വത്തിൽ വായനശാല പരിസരം ശുചീകരണം നടത്തി. "മാലിന്യ മുക്ത കേരളം നവ കേരളം 'പ്രതിജ്ഞക്ക് ഗ്രാമപഞ്ചായത്ത് മെമ്പർ സി കെ പ്രീത, എം ഗിരീശൻ എന്നിവർ നേതൃത്വം നൽകി .ക്വിസ്സ് മത്സര വിജയികൾക്ക് ബാലസംഘം കൺവീനർ ദിവ്യ സമ്മാനങ്ങൾ വിതരണം ചെയ്തു. ബാലസംഘം യൂണിറ്റ് സെക്രട്ടറി ഋതുനന്ദ പി.കെ സ്വാഗതവും ലൈബ്രേറിയൻ ഷംന.കെ നന്ദി പറഞ്ഞു.