ഉന്നതവിജയികളെ അനുമോദിച്ചു


മയ്യിൽ :- സാറ്റ്ക്കോസ് മയ്യിലിന്റെ ആഭിമുഖ്യത്തിൽ SSLC, പ്ലസ് 2 പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിച്ച മെമ്പർമാരുടെ മക്കൾക്ക് ഉള്ള ഉപഹാര വിതരണവും , നാടക-സിനിമ നടനും സംഘത്തിന്റെ മെമ്പറും ആയ വിനോദ് ചേപ്പറമ്പിനുള്ള ആദരവ് പരിപാടിയും കൈത്തറി വികസന കോർപ്പറേഷൻ ചെർമാൻ ടി.കെ ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.സാറ്റ്ക്കോസ് പ്രസിഡണ്ട് എ.പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം കെ.നാണു നിർവ്വഹിച്ചു.

സഹകരസംഘം യുണിറ്റ് ഇൻസ്പെക്ടർ ബിന്ദു.എൻ ആശംസ പ്രസംഗം നടത്തി. സെക്രട്ടറി അശ്വൻ കെ.എം സ്വാഗതവും കെ.വി ഉമാനന്ദൻ നന്ദിയും പറഞ്ഞു.

Previous Post Next Post