'തിരികെ സ്കൂളിൽ' ; മയ്യിൽ പഞ്ചായത്തിൽ തുടക്കമായി


മയ്യിൽ :- മയ്യിൽ പഞ്ചായത്തിൽ 'തിരികെ സ്കൂളിൽ' പരിപാടിക്ക് തുടക്കമായി. പഞ്ചായത്ത്‌ പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ ഇ. എം സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീജിനി എൻ.വി ഫ്ലാഗ് ഓഫ് ചെയ്യും.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത വി.വി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന എം.വി , വാർഡ് മെമ്പർ ഇ.പി രാജൻ, പഞ്ചായത്ത് അംഗങ്ങളായ സുചിത്ര , ശാലിനി , സന്ധ്യ , സിഡിഎസ് മെമ്പർമാർ , ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന RP മാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വാർഡ് 7 , 8 ലെ കുടുംബശ്രീ അംഗങ്ങൾ മയ്യിൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഇന്നത്തെ ആദ്യ ബാച്ചിൽ പഠിതാക്കളായി അണിചേർന്നു. വരുന്ന ഞായറാഴ്ചകളിൽ ബാക്കിയുള്ള വാർഡിലെ കുടുംബശ്രീ അംഗങ്ങൾ തിരികെ സ്കൂളിൽ എത്തും.

ചടങ്ങിൽ CDS ചെയർപേഴ്സൺ രതി വി.പി സ്വാഗതവും ഗ്രാമപഞ്ചായത്ത്‌ അംഗം ബിജു വേളം നന്ദിയും പറഞ്ഞു.




Previous Post Next Post