ചാലാട് :- വീട്ടുകാർ പുറത്ത് പോയ സമയം വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നു. മണൽ പള്ളിയാംമൂല റോഡിൽ ജീവനം ആയുർ അപ്പാർട്മെന്റിന് സമീപം വീണയിൽ റിട്ട.അധ്യാപകൻ പി.മോഹനന്റെ വീട്ടിലാണ് കവർച്ച നടന്നത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് സ്വർണ വളകളും ഒരു ജോഡി കമ്മലുകളുമാണ് മോഷ്ടാവ് കവർന്നത്. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാ ണ് മോഷണം നടന്നത് മനസ്സിലായത്. തിങ്കളാഴ്ച സന്ധ്യയോടെയാണ് സംഭവം. ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.