കയരളം എ.യു.പി സ്കൂളിൽ ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു



 മയ്യിൽ :- കയരളം എ.യു.പി സ്കൂളിൽ ഗാന്ധിജി ജയന്തി ദിനവുമായി ബന്ധപ്പെട്ട് സ്കൂളും പരിസരവും ശുചീകരിച്ചു. സമ്പൂർണ ശുചിത്വ ഹരിത വിദ്യാലയമാക്കുന്നതിന്റെ ഭാഗമായി കുട്ടികൾ ശുചിത്വ പ്രതിജ്ഞ എടുത്തു.

 മണ്ണിലേക്ക് വലിച്ചെറിയുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ പരിസ്ഥിതിക്ക് വലിയ ദോഷം ചെയ്യുന്നുണ്ട്. ഉത്തരം പേനകൾ നിക്ഷേപിക്കുന്നതിന് പൂർവ്വ വിദ്യാർത്ഥിയും രക്ഷിതാവും എക്സിക്യൂട്ടീവ് അംഗവുമായ കെ.അനീഷ് സ്കൂളിന് നൽകിയ പെൻ ബൂത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ കെ ശാലിനി നിർവഹിച്ചു. ശലഭ പാർക്കിന്റെ ഉദ്ഘാടനവും നടന്നു. ഗാന്ധിജിയുടെ ആത്മകഥ പരിചയപ്പെടലും ഗാന്ധി അനുസ്മരണവും നടന്നു

Previous Post Next Post