മയ്യിൽ :- കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ സാംസ്കാരിക വേദിയുടെയും വനിതാവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ കുടുംബസംഗമം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി എ. പി ദാമോദരൻ ഉദ്ഘാടനം ചെയ്തു. ഒ. എം മധു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ.മുകുന്ദൻ, ബ്ലോക്ക് രക്ഷാധികാരി കെ.ബാലകൃഷ്ണൻ, സെക്രട്ടറി സി. പത്മനാഭൻ, പ്രസിഡണ്ട് കെ. വി യശോദ, കെ. നാരായണൻ മാസ്റ്റർ, പി. കെ രമണി ടീച്ചർ, എം.പി പ്രകാശ് കുമാർ, കെ കെ ലളിതാകുമാരി ടീച്ചർ എന്നിവർ സംസാരിച്ചു.
മികച്ച സാമൂഹിക പ്രവർത്തകനായ കെ ദാമോദരൻ മുല്ലക്കൊടിയെ ചടങ്ങിൽ പൊന്നാട അണിയിച്ച ആദരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഇ പി രാജൻ സമ്മാനങ്ങൾ വിതരണം ചെയ്തു. കവിതാലാപനം, നാടൻപാട്ട്, അക്ഷരശ്ലോകം, തിരുവാതിര,മ്യൂസിക്കൽ ഹാറ്റ് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.