പള്ളിപ്പറമ്പ്:- കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വനിത ഫിറ്റ്നസ് സെൻ്റെറിൻ്റെ പ്രവൃത്തി ഉദ്ഘാടനം പള്ളിപ്പറമ്പിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് നിർവ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജ്മ അദ്ധ്യക്ഷത വഹിച്ചു.ഹംസ മൗലവി, എ പി അമീർ, പാഷ എന്നിവർ സന്നിഹിതരായി.വാർഡ് മെമ്പർ മുഹമ്മദ് അശ്രഫ് സ്വാഗതവും, കൊളച്ചേരി ഗ്രാമപഞ്ചായത്ത് സിക്രട്ടറി അഭയൻ ബി നന്ദിയും പറഞ്ഞു