പറശ്ശിനിറോഡ് :- തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോത്സവത്തിൽ മിന്നും പ്രകടനവുമായി നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി സ്കൂൾ. ശാസ്ത്രമേളയിൽ യു.പി വിഭാഗം പരീക്ഷണത്തിൽ ആദ്യശ്രീ പ്രമോദ്, വി.പി ആരാധ്യ എന്നിവർ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി. എൽ.പി വിഭാഗം സയൻസ് ശേഖരണത്തിൽ എ ഗ്രേഡോടെ ശിവനന്ദ് സുരേഷ്, നവതേജ് വിജേഷ് എന്നിവർ ഒന്നാംസ്ഥാനം കരസ്ഥമാക്കി. പ്രവൃത്തി പരിചയ മേളയിൽ യു.പി വിഭാഗത്തിൽ പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമാണത്തിൽ മയൂഖ ജിനിത്ത് എ ഗ്രേഡും രണ്ടാംസ്ഥാനവും നേടി. എൽ.പി സ്റ്റഫ്ഡ് ടോയ്സ് നിർമാണത്തിൽ കൃഷ്ണേന്ദു ജിതേഷ് എ ഗ്രേഡോടെ രണ്ടാംസ്ഥാനത്തിന് അർഹയായി. യു.പി. വിഭാഗം സ്റ്റഫ്ഡ് ടോയ്സ് നിർമാണത്തിൽ ടി.പി. അൻവിത എ ഗ്രേഡോടെ മൂന്നാംസ്ഥാനം നേടി. എൽ.പി.വിഭാഗം വെജിറ്റബിൾ പ്രിന്റിങ്ങിൽ യാൻ തീർത്ഥിന് എ ഗ്രേഡോടെ മൂന്നാംസ്ഥാനം ലഭിച്ചു.
പങ്കെടുത്ത മറ്റിനങ്ങളിലെല്ലാം ആദ്യ ഗ്രേഡുകൾ സ്കൂളിലെ പ്രതിഭകൾ കരസ്ഥമാക്കി. ശാസ്ത്രമേളയിൽ പങ്കെടുത്ത രണ്ടിനങ്ങളിലും ഒന്നാംസ്ഥാനം നേടാനായത് വലിയ നേട്ടമായി.