കണ്ണൂർ :- ബസുകളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനായി പോലീസും മോട്ടർ വാഹന വകുപ്പും സംയുക്തമായി പരിശോധന തുടങ്ങി. അശ്രദ്ധയിലും അമിതവേഗത്തിലും വാഹനം ഓടിക്കുന്നവർക്കെതിരെ പിഴയും ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കർശന നടപടികളും സ്വീകരിക്കും. 29 വരെ പരിശോധന തുടരും.
പരിശോധനയിൽ ഇതുവരെ കണ്ണൂർ, കൂത്തുപറമ്പ്, തലശ്ശേരി പോലീസ് സബ് ഡിവിഷനുകളിലായി 35 കേസുകൾ രെജിസ്റ്റർ ചെയ്തു. 28500 രൂപ പിഴയീടാക്കി.