കൊളച്ചേരി:-കൊളച്ചേരി എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും പ്രവാസിയുമായ അഫ്സൽ വി വി, തന്റെ പിതാവ് ഇ കെ മുഹമ്മദിന്റെ ഓർമ്മക്കായി വാട്ടർ പ്യൂരിഫയർ ഉൾപ്പെടെയുള്ള ഒരു വാട്ടർ കൂളർ സ്കൂളിന് നൽകി.
സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്ന ചടങ്ങിൽ അഫ്സലിന്റെ ഉമ്മ ഷെരീഫ വി വി യിൽ നിന്ന് ഹെഡ് മിസ്ട്രസ് സി എം പ്രസീത ടീച്ചർ ഏറ്റുവാങ്ങി.പി ടി എ പ്രസിഡന്റ് അലി അക്ബർ നിസാമി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം നിഷ ടീച്ചർ സ്വാഗതവും, S R G കൺവീനർ എം താരാമണി ടീച്ചർ നന്ദിയും പറഞ്ഞു.