ചേലേരി: - ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 154 മത് ജന്മവാർഷിക ദിനം ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആലോഷിച്ചു. രാവിലെ ചേലേരിമുക്ക് മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക മന്ദിരത്തിൽ ഛായാച്ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. പരിപാടി മണ്ഡലം പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ്റെ അദ്ധ്യക്ഷതയിൽ മുതിർന്ന പാർട്ടി അംഗവും മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല പ്രസിഡണ്ടുമായ സി.കെ.ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മഹാത്മജിയെ അനുസ്മരിച്ച് കൊണ്ട് ദളിത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.വി.പ്രഭാകരൻ, മണ്ഡലം വൈസ് പ്രസിഡണ്ട് കെ.മുരളീധരൻ മാസ്റ്റർ, സേവാദൾ നിയോജക മണ്ഡലം പ്രസിഡണ്ട് എം.കെ.സുകുമാരൻ, മണ്ഡലം കമ്മിറ്റിയംഗം പി.കെ.പ്രഭാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.മണ്ഡലം സെക്രട്ടറി ഇ.പി.മുരളീധരൻ സ്വാഗതവും കെ.കലേഷ് നന്ദിയും പറഞ്ഞു '