കൊളച്ചേരി :- CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റിയംഗവും നിർമ്മാണ തൊഴിലാളി യൂണിയൻ CITU വില്ലേജ് സെക്രട്ടറിയുമായിരുന്ന ഒ.വി രാജന്റെ മൂന്നാമത് ചരമവാർഷികത്തിൽ ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് വീൽചെയർ നൽകി. ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര വീൽചെയർ ഏറ്റുവാങ്ങി.
ലോക്കൽ കമ്മിറ്റി അംഗങ്ങളായ കുഞ്ഞിരാമൻ പി.പി കൊളച്ചേരി , എം.രാമചന്ദ്രൻ , അരക്കൻ പുരുഷോത്തമൻ , കെ.വി നാരായണൻ , വി.കെ അഭിലാഷ്, കുടുംബാഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.