KSSPU കൊളച്ചേരി യൂണിറ്റ് കുടുംബസംഗമം നടത്തി


കൊളച്ചേരി :- കൊളച്ചേരി യൂണിറ്റ് കുടുംബ സംഗമം നടത്തി. യൂണിയൻ ജില്ലാ വൈസ്പ്രസിഡണ്ട് ടി.ശിവദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സാംസ്ക്കാരിക പ്രഭാഷകൻ.എം.വി ജനാർദ്ദനൻ മാസ്റ്റർ വർത്തമാന കാലത്തെ കുടുംബ ബന്ധങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.യോഗാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.രാമചന്ദ്രൻ യോഗാ ക്ലാസ് നടത്തി.യൂണിറ്റ് പ്രസിഡണ്ട് പി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി വിജയൻ നമ്പ്യാർ, ജോ: സെക്രട്ടറി സി.കെ ജനാർദ്ദനൻ നമ്പ്യാർ, വൈസ്പ്രസിഡന്റ് വി.വി വിജയരാഘവൻ, യൂണിറ്റ് ട്രഷറർ കെ.ഉണ്ണിക്കൃഷ്ണൻ, വനിതാവേദി കൺവീനർ കെ. ജ്യോതി ടീച്ചർ എന്നിവർ സംസാരിച്ചു.

സെക്രട്ടറി എം.വി കരുണാകരൻ മാസ്റ്റർ സ്വാഗതവും ജോ: സെക്രട്ടറി ടി.സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. പെൻഷൻകാരും കുടുംബാംഗങ്ങളും കലാപരിപാടികൾ അവതരിപ്പിച്ചു.

Previous Post Next Post