മയ്യിൽ:-SYS, SKSSF കടൂർ ശാഖ സംഘടിപ്പിക്കുന്ന റബീഹ് കോൺഫ്രൻസും ദഫ് പ്രദർശനവും മൗലിദ് സദസ്സും 2023 ഒക്ടോബർ 15 ഞായറാഴ്ച രാത്രി 7 മണിക്ക് കടൂർ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ നഗറിൽ നടക്കും.
SKSSF സെക്രട്ടറി യഹ് യ എ പി സ്വാഗതം പറയും. SYS പ്രസിഡൻറ് കുഞ്ഞി മുഹമ്മദ് സി പിയുടെ അധ്യക്ഷതയിൽ SKSSF പ്രസിഡൻറ് ബുസ്താനി ഖാസിം ഹുദവി ഉദ്ഘാടനം ചെയ്യും. കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി മദ്ഹ് റസൂൽ പ്രഭാഷണം നടത്തും.
തുടർന്ന് വിവിധ മദ്രസ വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന ചുവടും താളവും ചടുലവുമായ ദഫ് പ്രദർശനവും, മെഗാ ദഫും ദഫ് മുട്ടും. ചടങ്ങിൽ താജുദ്ദീൻ പി പി നന്ദി പറയും.