പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രം മറുപുത്തരിയും മണ്ഡലകാല നടഅരി പൂജയും നവംബർ 16 ന് തുടക്കമാകും


കമ്പിൽ :- പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ മറുപുത്തരിയും മണ്ഡലകാല നടഅരി പൂജയും നവംബർ 16 മുതൽ ഡിസംബർ 26 വരെ (തുലാം 30 മുതൽ ധനു 10) നടക്കും. 

നവംബർ 16 ന് രാവിലെ 10.30 ന് നിവേദ്യാതി പൂജകൾ, തുടർന്ന് ശ്രീ കുറുമ്പയുടെയും പുതിയഭഗവതിയുടെയും വിഷ്ണു മൂർത്തിയുടെയും നർത്തനം. ഉച്ചയ്ക്ക് 1:30 പ്രസാദസദ്യ.

നവംബർ 17 മുതൽ ഡിസംബർ 26 വരെ രാവിലെ 9.30 ന് നട അരിപൂജ ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ 27 ന് നട അരിപൂജയുടെ സമാപനം (ധനു 10 അടിയന്തിരം).

നട അരിപൂജ കഴിപ്പിക്കാൻ താൽപര്യമുള്ളവർ ക്ഷേത്ര കമ്മിറ്റിയുമായി ബന്ധപ്പെടുക.


Previous Post Next Post