ചേലേരി ബുസ്താനുൽ ഉലൂം മദ്രസ അൽഖിദ്മ പൂർവ്വ വിദ്യാർത്ഥി സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇശൽ വിരുന്നും പ്രഭാഷണവും നാളെ


ചേലേരി :-  ചേലേരി ബുസ്താനുൽ ഉലൂം മദ്രസ അൽഖിദ്മ പൂർവ്വ വിദ്യാർത്ഥി സംഘത്തിന്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന ബ്രീസ് ഓഫ് മദീന ഇശൽ വിരുന്നും പ്രഭാഷണവും  നവംബർ 22 ബുധനാഴ്ച നടക്കും

നവംബർ 22 ന് രാത്രി 7 മണി മുതൽ ബുസ്താനുൽ ഉലൂം മദ്രസയിൽ ബ്രീസ് ഓഫ് മദീന നടക്കും.മഹല്ല് പ്രസിഡന്റ് അബ്ദുറഹിമാൻ കെ.വിയുടെ അധ്യക്ഷതയിൽ മഹല്ല് ഖത്തീബ് മുഹമ്മദ് ഫാളിലി ഉദ്ഘാടനം ചെയ്യും. സുരേഷ്ബാബു വി.കെ മുഖ്യപ്രഭാഷണം നടത്തും. മഹ്ഫൂസ് റിഹാനും സംഘവും അവതരിപ്പിക്കുന്ന ഇശൽ വിരുന്നും നിസാമുദ്ദീൻ പുത്തൂർമഠം നയിക്കുന്ന ഖവാലിയും അരങ്ങേറും. ദഫ് പ്രദർശനവും വിദ്യാർത്ഥികളുടെ ഫ്‌ളവർഷോയും ഉണ്ടായിരിക്കുന്നതാണ്.

Previous Post Next Post