ചെറുകുന്ന് :- പഠന ആവശ്യത്തിന് മലപ്പുറത്തേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ കൊയിലാണ്ടിക്കു സമീപം ബസിടിച്ചു മരിച്ച ചെറുകുന്ന് സ്വദേശിയായ മെഡിക്കൽ വിദ്യാർഥിക്ക് നാട് കണ്ണീരോടെ വിട പറഞ്ഞു. ചെറുകുന്ന് ചിടങ്ങിൽ കുന്നരു വത്ത് സിദ്ദിഖ് പള്ളിക്ക് സമീപം ഫാത്തിമ മൻസിലിൽ ടി.പി മുഹമ്മദ് ഹാഫിസ് (19) ആണ് മരിച്ചത്. മംഗളൂരു യേനപോയ മെഡിക്കൽ കോളജിലെ അനസ്തീസിയ ടെക്നിഷ്യൻ വിഭാഗം രണ്ടാം വർഷ വിദ്യാർഥിയാണ്. ചെറുകുന്നിലെ കെ.വി ഹസ്സന്റെയും ടി.പി സഫീറയുടെയും മകനാണ്.
തിങ്കളാഴ്ച രാത്രി 9 മണിക്ക് ദേശീയപാതയിൽ കൊയിലാണ്ടി ചേമഞ്ചേരി പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. എതിരെ വന്ന ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുഞ്ഞിമംഗലം സ്വദേശി മഹഫിൽ (20) പരിക്കേറ്റു ചികിത്സയിലാണ്. മലപ്പുറം അരീക്കോട് സ്വകാര്യ കോളജിൽ ഇന്നലെ തുടങ്ങുന്ന മെഡിക്കൽ പരിശീലനത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടം.
ഇന്നലെ വൈകിട്ടോടെ മൃതദേഹം വീട്ടിലെത്തിച്ചു. ഷാർജയിലു ള്ള പിതാവ് നാട്ടിലെത്തിയശേഷം രാത്രിയോടെ പള്ളിച്ചാൽ ഒളി യങ്കര മസ്ജിദ് കബറിടത്തിൽ കബറടക്കും. എം.വിജിൻ എം.എൽ.എ ഉൾപ്പെടെ സാമൂഹിക രാഷ്ട്രീയ രംഗത്തുള്ള നൂറുകണക്കി നാളുകൾ അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തി.
സഹോദരങ്ങൾ : അൽത്താഫ്, ഫാത്തിമ.