മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കശ്‌മീർ മുതൽ കന്യാകുമാരി വരെ യുവഭാരത യാത്ര ജനുവരി 26 ന് തുടക്കമാകും


ന്യൂഡൽഹി :- മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കശ്‌മീർ മുതൽ കന്യാകുമാരി വരെ യുവഭാരത യാത്ര സംഘടിപ്പിക്കാൻ ഡൽഹിയിൽ ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം. വൈവിധ്യങ്ങളാൽ സമ്പന്നമായ മതേതര ജനാധിപത്യ ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കാനും ഭിന്നിപ്പിന്റെ ശക്തികളിൽ നിന്ന് രാജ്യത്തെ തിരിച്ചുപിടിക്കാനും യുവാക്കളെ സജ്ജമാക്കുകയെന്നതാണ് യാത്രയുടെ ലക്ഷ്യം.

'ഇന്ത്യ നമ്മളാണ് നമ്മളെല്ലാവരും' എന്ന പ്രമേയത്തിലുള്ള യുവഭാരത് യാത്ര ജനുവരി 26ന് ജമ്മു കശ്മിരിൽ തുടക്കമാവും. 15 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന യാത്ര ഫെബ്രുവരി 26ന് കന്യാകുമാരിയിൽ സമാപിക്കും. രാജ്യത്തെ മതേതര മുന്നണിക്ക് നേതൃത്വം നൽകുന്ന പ്രമുഖനേതാക്കളും സാമൂഹ്യ സാംസ്കാരിക മനുഷ്യാവകാശ പ്രവർത്തകരും വിവിധ സംസ്ഥാനങ്ങളിൽ യാത്രയെ അഭിവാദ്യം ചെയ്യും. ഇൻഡ്യ മുന്നണിയിലെ യുവജന സംഘടനകൾക്കിട 1 യിൽ ആശയവിനിമയവും ഏകോപനവും യൂത്ത് ലീഗ് യാത്രയുടെ അജണ്ടയാണെന്നും യൂത്തലീഗ് നേതാക്കൾ പറഞ്ഞു. 

Previous Post Next Post