ചട്ടുകപ്പാറ :- വില്ലേജ്മുക്ക് മൂന്ന് റോഡിലെ കെ.സി കൃഷ്ണൻ ഡ്രൈവറുടെ നാൽപ്പതാം ചരമദിനത്തിൽ ഐ.ആർ.പി.സി ക്ക് ധനസഹായം നൽകി. തുക CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ ഏറ്റുവാങ്ങി.ചടങ്ങിൽ IRPC വേശാല ലോക്കൽ ഗ്രൂപ്പ് ചെയർമാൻ കെ.മധു അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എ.കൃഷ്ണൻ സ്വാഗതം പറഞ്ഞു.
CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, വെങ്ങാറമ്പ് ബ്രാഞ്ച് സെക്രട്ടറി പി.അനീശൻ, IRPC ലോക്കൽ ഗ്രൂപ്പ് അംഗം കെ.ബാബു, കെ.ദിനേശൻ ,കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.