പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ കൊളച്ചേരി എ.യു.പി സ്കൂളിലെ വിദ്യാർത്ഥികളെ ജില്ലയിലേക്ക് തെരഞ്ഞെടുത്തു.
അറബിക് കലോത്സവത്തിൽ ക്വിസ് മത്സരത്തിൽ റജ ഫാത്തിമ എം.കെയും, ഖുർആൻ പാരായണത്തിൽ മുആദ് എൻ.പിയും, ജനറൽ വിഭാഗം ജലഛായത്തിൽ അനന്യ പി.പിയും യു.പി തലത്തിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനം കരസ്ഥമാക്കി ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.