കണ്ണൂർ :- നവംബര്‍ 10, 11, 12 തീയതികളില്‍ പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജില്‍ നടക്കുന്ന ജില്ലാ കേരളോത്സവത്തില്‍ ഹരിത പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെ ഭാഗമായി ഓലക്കുട്ട നിര്‍മ്മാണം പിലാത്തറ ലാസ്യ കോളേജില്‍ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം സി.പി ഷിജു ഉദ്ഘാടനം ചെയ്തു.
എം.വി രാജീവന്‍, എം.സജേഷ്, പി.വി ശിവശങ്കരന്‍, എന്‍.വി ഷീജ, എം.കെ മിനി എന്നിവര്‍ സംസാരിച്ചു. ചെറുതാഴം പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ കുടുംബശ്രീ പ്രവര്‍ത്തകരാണ് ഓലമടയലിന് നേതൃത്വം നല്‍കിയത്.