ശൈഖ് രിഫാഈ ആണ്ട് നേർച്ചയും ദഫ് റാത്തീബും സമാപിച്ചു


പാലത്തുങ്കര :- പാലത്തുങ്കര സംയുക്ത മഹല്ല് ജമാഅത്തിന്റെ കീഴിൽ ശൈഖ് അഹ്മദുൽ കബീർ രിഫാഈ ആണ്ട് നേർച്ചയും ദഫ് റാത്തീബും സമാപിച്ചു. പാലത്തുങ്കര റമളാൻ ശൈഖ് മഖാം സിയാറ ത്തോട് കൂടി വളപട്ടണം സയ്യിദ് ജഹ്ഫർ സ്വാദിഖ് തങ്ങൾ കൈമാറിയ പ്രത്യേക കൊടിയും ചൂടി പാലത്തുങ്കര തഖ് വ ജൂമാമസ്ജിദിൽ നടന്ന രിഫാഈ ദഫ് റാത്തീബോടെ പരിപാടിക്ക് സമാപനമായി.

രിഫാഈ മൗലിദ്, അന്നദാനം തുടങ്ങിയ പരിപാടികളും നടന്നു. പരിപാടികൾക്ക് പാലത്തുങ്കര തങ്ങൾ മൂലയിൽ മുഹമ്മദ് സഅദി, കെ.കെ.പി അബ്ദുറഹീം ബാഖവി, കാലടി മുഹമ്മദ് മുസ്ല്യാർ , ഹസൻ സഅദി, മൂലയിൽ മുസ്തഫ മൗലവി, റഫീഖ് സഅദി, മുഹമ്മദ് സൈനി, ഇബ്രാഹിം, അബ്ദുൽ ഖാദിർ ജാ ഹരി, ആദം കുട്ടി മാസ്റ്റർ, പി.കെ അബ്ദു റഹിമാൻ മാസ്റ്റർ, കരീം ഹാജി ടി.പി, റഫീഖ്.സി, മുഹ്സിൻ ഫാദിലി തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post