മയ്യിൽ :- ബാലസംഘം മയ്യിൽ ഏരിയയുടെ ആഭിമുഖ്യത്തിൽ ഗുൽമക്കായി എന്ന പേരിൽ നടന്ന ക്രിയേറ്റീവ് ഡ്രാമ ക്യാമ്പ് ബാലസംഘം രക്ഷാധികാരി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബാലസംഘം മയ്യിൽ ഏരിയ പ്രസിഡണ്ട് അഞ്ജന അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് വെള്ളുവയൽ, പ്രവീൺ മാസ്റ്റർ എന്നിവർ ക്യാമ്പ് കൈകാര്യം ചെയ്തു.
മലയാളം യൂണിവേഴ്സിറ്റി എം എ ഹിസ്റ്ററിക്ക് രണ്ടാം റാങ്ക് ജേതാവ് ഹരീഷ്മയെ അനുമോദിച്ചു. ബാലസംഘം മുൻ ഏരിയ പ്രസിഡണ്ടും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു ഹരീഷ്മ. സംഘാടകസമിതി ചെയർമാൻ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ബാലസംഘം മയ്യിൽ ഏരിയ കൺവീനർ, ബാലസംഘം മയ്യിൽ ഏരിയ സെക്രട്ടറി തുടങ്ങിയവർ സംസാരിച്ചു.