കുറ്റ്യാട്ടൂർ :- പാവന്നൂർ എ.എൽ.പി സ്‌കൂളിനു മുൻവശം റോഡിൽ വേഗനിയന്ത്രണ ബോർഡ് സ്‌ഥാപിച്ചു. മയ്യിൽ എസ്ഐ അബ്‌ദുൽറഹ്‌മാൻ വേഗ നിയന്ത്രണ ബോർഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ട്രാഫിക് ബോധവൽക്കരണ ക്ലാസും നടന്നു. പിടിഎ പ്രസിഡന്റ് എം.വി.വേണു ഗോപാൽ അധ്യക്ഷത വഹിച്ചു.
മയ്യിൽ ഇരിക്കൂർ പ്രധാന റോഡിൻ്റെ സമീപത്തുള്ള സ്‌കൂളിനു മുൻവശം വേഗനിയന്ത്രണ ബോർഡുകൾ ഇല്ലാത്തത് കാരണം വിദ്യാർഥികൾ ഏറെ ബുദ്ധിമുട്ടിയിരുന്നു. വാഹനങ്ങൾ ഇടതടവില്ലാതെ അമിത വേഗത്തിൽ കടന്നു പോകുന്ന റോഡ് മുറിച്ച് കടന്ന് സ്‌കൂളിലേക്കും വൈകിട്ട് വീട്ടിലേക്കും എത്താൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. മൂന്ന് വർഷം മുൻപ് മെക്കാഡം ടാറിങ് നടത്തിയതിനു ശേഷമാണ് ഇതുവഴിയുള്ള വാഹനത്തിരക്ക് ഏറിയത്.
ചടങ്ങിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് അംഗം കെ.സി അനിത, പി.വി ലക്ഷ്മണൻ, യുകെ രവീന്ദ്രൻ, കെ.എം പവിത്രൻ, പി.കെ സിദ്ദീഖ്, പ്രധാനാധ്യാപിക പി.സി ലേഖ എന്നിവർ സംസാരിച്ചു.