കുറ്റ്യാട്ടൂർ :- അസുഖം മൂലം ഇരുകാലുകളും നഷ്ടപ്പെട്ട നിർദ്ധനനായ കർഷകത്തൊഴിലാളി കുറ്റ്യാട്ടൂർ പഴശ്ശിയിലെ ചീത്തയിൽ നാരായണന് ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 E യുടെ നേതൃത്വത്തിലുള്ള പാവപ്പെട്ടവർക്ക് കൃത്രിമക്കാൽ നൽകൽ പദ്ധതിയിൽ ഉൾപ്പെടുത്തി മയ്യിൽ ലയൺസ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സൗജന്യമായി കൃത്രിക്കാൽ വെച്ചു നൽകി.
മയ്യിൽ ലയൺസ് ക്ലബ് പ്രസിഡന്റ് പി.കെ നാരായണൻ, സെക്രട്ടറി ബാബു പണ്ണേരി, ട്രഷറർ രാജീവൻ മാണിക്കോത്ത് , അംഗങ്ങളായ പി.രാധാകൃഷ്ണൻ പി.പി സജീഷ് ,കെ.എം ജയൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.