മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കൂവേരി സ്വദേശി ഹമീദ് മുഹമ്മദിൽ നിന്നുമാണ് 66.77 ലക്ഷം രൂപ വരുന്ന 1095.5 ഗ്രാം സ്വർണം കണ്ടെടുത്തത്.
കസ്‌റ്റംസ് അസി.കമ്മിഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ എൻ.സി പ്രശാന്ത്, പി.കെ ഹരിദാസൻ, ഇൻസ്പെക്ടർ രാജൻ റായി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.