കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി DYFI വില്ലേജ്മുക്ക്, കരിമ്പുങ്കര യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ രക്തസാക്ഷ്യം പരിപാടി സംഘടിപ്പിച്ചു


ചട്ടുകപ്പാറ :- DYFI വില്ലേജ്മുക്ക്, കരിമ്പുങ്കര യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ വില്ലേജ്മുക്കിൽ കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണ പുതുക്കി കൊണ്ട് രക്തസാക്ഷ്യം പരിപാടി സംഘടിപ്പിച്ചു. മയ്യിൽ ബ്ലോക്ക് കമ്മിറ്റി അംഗം നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. വില്ലേജ്മുക്ക് യൂണിറ്റ് പ്രസിഡന്റ് സൗമ്യ അദ്ധ്യക്ഷത വഹിച്ചു.

കെ.ബാബു ആശംസയർപ്പിച്ച് സംസാരിച്ചു. കരിമ്പുങ്കര യൂണിറ്റ് സെക്രട്ടറി യാഗ സ്വാഗതവും വില്ലേജ്മുക്ക് യൂണിറ്റ് സെക്രട്ടറിയും വേശാല മേഖല കമ്മിറ്റി അംഗവുമായ കെ.നിധീഷ് നന്ദിയും പറഞ്ഞു.



Previous Post Next Post