കമ്പിൽ :- നവംബർ 20 ന് തളിപ്പറമ്പ് വെച്ച് നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി ചെറുക്കുന്ന് അംഗൻവാടി പരിസരത്ത് വിട്ടുമുറ്റസദസ് സംഘടിപ്പിച്ചു. പി.വി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലതല സംഘാടക സമിതി അംഗം ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു.
ഏ.ഒ പവിത്രൻ , എം.വേലായുധൻ എന്നിവർ സംസാരിച്ചു. കുടുംബശ്രീ CDS അംഗം എൻ.സീത സ്വാഗതവും എം.ലിജിൻ നന്ദിയും പറഞ്ഞു.