കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് കുടുംബ സംഗമം നാളെ


മയ്യിൽ :- കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് കുടുംബ സംഗമം നാളെ നവംബർ 19  ഞായറാഴ്ച വൈകിട്ട് 4 മണിക്ക് മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ജില്ലാ പ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ദേവസ്യ മേച്ചേരി ഉദ്ഘാടനം നിർവഹിക്കും.

 പരിപാടിയിൽ അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷ വിജയികൾക്ക് അനുമോദനം, സ്കോളർഷിപ്പ് വിതരണം, അംഗങ്ങൾക്ക് ചികിത്സ സഹായ വിതരണം, പൊതുജന സേവന പദ്ധതിയുടെ ഭാഗമായി മയ്യിൽ പോലീസിന് CCTV ക്യാമറ കൈമാറൽ തുടങ്ങിയ നടക്കും. ചികിത്സ സഹായ വിതരണം മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത നിർവ്വഹിക്കും, വ്യാപാരവും കുടുംബ ബന്ധങ്ങളും എന്ന വിഷയത്തിൽ KVVES സംസ്ഥാന സെക്രട്ടറിയുമായ ബാബു കോട്ടയിൽ സംസാരിക്കും. തുടർന്ന് കണ്ണൂരിന്റെ പ്രശസ്ത ഗായകർ അണിനിരക്കുന്ന ഗാനമേളയും വനിതാ വിംഗിന്റെ കലാപരിപാടികളും ഉണ്ടാകും.

യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്ത്, വർക്കിംഗ് പ്രസിഡന്റ് എം.ഒ നാരായണൻ, ട്രഷറർ യു.പി മജീദ്, മേഖല ജോയിൻറ് സെക്രട്ടറി ഷറഫുദ്ദീൻ.പി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Previous Post Next Post