നവകേരള സദസ്സിന്റെ ഭാഗമായി വേശാലയിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു


ചട്ടുകപ്പാറ :- നവംബർ 20ന് തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന തളിപ്പറമ്പ് അസംബ്ലി നിയോജക മണ്ഡലം നവകേരള സദസ്സിൻ്റെ ഭാഗമായി വേശാല 174,175 ബൂത്ത് സംയുക്തമായി വേശാലമുക്ക് മുതൽ വേശാല എൽ.പി സ്കൂളിന് സമീപം വരെ വിളംബര ഘോഷയാത്ര നടത്തി.

ബൂത്ത് സംഘാടക സമിതി കൺവീനർ കെ.വി ദിനേശൻ, ചെയർമാൻ എം.പി രേവതി, കെ.നാണു, കെ.രാമചന്ദ്രൻ ,കെ.മധു, പി.പി സജീവൻ, ഇ.ചന്ദ്രൻ ,സി.സുരേന്ദ്രൻ, എ.ഗിരിധരൻ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post