നവകേരള സദസ്സ്; പഴശ്ശിയിൽ ജീവിത ശൈലി ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :-
നവകേരള സദസ്സിന്റെ ഭാഗമായി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി9/11/23 ന് രാവിലെ 10 മണി മുതൽ റെഡ് സ്റ്റാർ വായനശാല, പഴശ്ശിയിൽ വച്ചു ജീവിത ശൈലി ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും നടത്തി. 

ഈ പരിപാടിയിൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ Dr, നിഖില സ്വാഗതം പറഞ്ഞു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. അനിത.കെ.സി അദ്ധ്യക്ഷതയും, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി.പി റെജി ഉദ്ഘാടനവും നിർവ്വഹിച്ചു. 

ബ്ലോക്ക് മെമ്പർ ശ്രീമതി. പി ലിജി, വാർഡ് മെമ്പർ യൂസഫ് പാലക്കൽ, വയനശാല പ്രസിഡന്റ് ലക്ഷ്മണൻ മാസ്റ്റർ, അനിൽ. സി,൩ പഞ്ചായത്തംഗം ശ്രീമതി സത്യഭാമ തുടങ്ങിയവർ പങ്കെടുത്തു. JHI ശ്രീമതി ഷിഫ ബോധവൽക്കരണ ക്ലാസ് എടുത്തു. 

JPHN മാരായ പത്മിനി.പി., ബീന.കെ, അതുല്യ,സ്നേഹ,JHI മാരായ ഷംനാജ്, അനുശ്രീ, ആശാ വർക്കർമാർ MLSP,RBSK നേഴ്സ്  തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.






Previous Post Next Post